പികെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ് കോടതിയലക്ഷ്യം; ആർഎംപിഐ

പികെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന കുറിപ്പ് കോടതിയലക്ഷ്യമെന്ന് ആർഎംപി മുഖ്യമന്ത്രിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായി ആർഎംപിഐ സംസ്ഥാന സെക്രട്ടി എൻ.വേണു പറഞ്ഞു.

ശിക്ഷിക്കപ്പെട്ട പ്രതിയെ മഹത്വവൽക്കരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അപ്പീൽകോടതിയെ സ്വാധീനിക്കും. സംസ്ഥാന സർക്കാർ ഹർജിക്കാരായ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 15ദിവസത്തിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.

കുഞ്ഞനന്തന് അനുശോചനമറിയിച്ച് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ്:

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

പാർട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

Story highlight: CM’s condolence note on PK Kunhananthan’s death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top