ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി; ഗൂഢാലോചനക്കുള്ള കൂടുതൽ തെളിവുകൾ പുറത്ത്

conspiracy about Pakistan action

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നതിന് കൂടുതൽ തെളിവുകൾ. രണ്ട് ജീവനക്കാർക്കും എതിരെ സമർപ്പിച്ച എഫ്.ഐ.ആറിൽ അടിസ്ഥാന വിവരങ്ങൾ പോലും ഉൾപ്പെടുത്താൻ പാക്കിസ്താന് സാധിച്ചില്ല. അതേസമയം പാക്കിസ്ഥാന്റെ ഭീകരവാദ ബന്ധം 43 ആമത് മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഇന്ത്യ വീണ്ടും ശക്തമായി ഉന്നയിച്ചു.

ഇസ്ലാമാബാദിൽ നടന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് എതിരായ ഗൂഡഢാലോചന മറനീക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് എതിരെ ഉന്നയിക്കപ്പെട്ടത് കെട്ടിച്ചമച്ച ആരോപണങ്ങൾ ആണെന്നതിനുള്ള തെളിവുകളാണ് എഫ്.ഐ.ആറിന്റെ രൂപത്തിൽ പുറത്ത് വന്നത്. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സംഭവിച്ചെന്ന് പാക്കിസ്താൻ പറയുന്ന അപകടത്തിന്റെ അടിസ്ഥാനവിവരങ്ങൾ പോലും ഇല്ല. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് പരിക്കേറ്റവർ ആരെന്ന് പോലും വിവരിയ്ക്കുന്നതല്ല എഫ്.ഐ.ആർ. സംഭവം കണ്ട ദൃക്സാക്ഷികളെക്കുറിച്ചും എഫ്.ഐ.ആറിൽ മൌനം ആണ് ഉള്ളത്.

ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും വ്യാജ കറൻസി പിടിച്ചു എന്ന് സമർത്ഥിക്കാനാണ് എറ്റവും ഒടുവിൽ പാക്കിസ്താൻ നടത്തുന്ന ശ്രമം. എന്നാൽ പാക്കിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പ് തന്നെ ഇതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു. പാക്കിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ വ്യാജ നോട്ട് വാദം ഉന്നയിക്കാക്കാതെ ആണ് പാക് വിദേശകാര്യമന്ത്രാലയം വാർത്തകുറിപ്പ് വിതരണം ചെയ്തത്. പക്ഷേ ഇന്ന് പുറത്ത് വന്ന എഫ്.ഐ.ആറിൽ വ്യാജനോട്ട് കണ്ടെത്തിയതായി ചേർത്തിരിയ്ക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരെ വിട്ടയച്ചതിന് ശേഷം എഴുതി ചേർത്തതാണ് കള്ള നോട്ട് ആരോപണം എന്ന് ഇത് വ്യക്തമാക്കുന്നു.

Stoey Highlights- conspiracy about Pakistan action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top