സംസ്ഥാനത്തെ കോളജുകളിൽ ഡിഗ്രി- പിജി സീറ്റുകൾ വർധിപ്പിച്ചു; ക്രമീകരണം ഈ വർഷത്തേക്ക് മാത്രം

students

സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള സീറ്റുകൾ വർധിപ്പിച്ചു. കൊവിഡിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഒരു കോഴ്സിന് പരമാവധി 20 സീറ്റുകൾ വരെ വർധിക്കും.

കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനത്തിനായി പോകുന്നുണ്ട്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന് കഴിയാത്ത സാഹചര്യത്തിലാണ് കേരളത്തിലുള്ള കോളജുകളിൽ സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്. 2020-21 അക്കാദമിക വർഷത്തേക്ക് മാത്രമാണ് ഈ ക്രമീകരണം.

Read Also: മാനസികരോഗ ചികിത്സയ്ക്ക് ഇൻഷൂറൻസ്; കേന്ദ്രത്തിനും ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റിക്കും സുപ്രിംകോടതി നോട്ടീസ്

ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുകൾ വരെയാക്കാനാണ് അനുമതി. നിലവിൽ 50 മുതൽ 60 വരെ സീറ്റുകളാണ് ഒരു കോഴ്സിനുള്ളത്. പരിധി ഉയർത്തിയതോടെ ഓരോ കോഴ്സിലും 10 മുതൽ 20 സീറ്റ് വരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സയൻസ് വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ 30 സീറ്റ് വരെയുമാകും. ഇതിനുള്ള അധികാരം കോളജുകൾക്കായിരിക്കും.

സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത തരത്തിലാണ് സീറ്റ് വർധിപ്പിച്ചത്. അടിസ്ഥാന സൗകര്യവും അക്കാദമിക ശേഷിയും സർവകലാശാലകൾ പരിശോധിച്ച് ഉറപ്പാക്കണം. വർധിപ്പിക്കുന്ന സീറ്റുകൾ ഈ അക്കാദമിക വർഷത്തെ അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും.

degree- pg seats increased in kerala, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top