ഊട്ടി ഗുഡ് ഷെപ്പേർഡ് സ്‌കൂളിന്റെ അമരക്കാരൻ ഡോ.പിസി തോമസ് അന്തരിച്ചു

ഊട്ടി ഗുഡ് ഷെപ്പേർഡ് സ്‌കൂളിന്റെ അമരക്കാരൻ ഡോ.പിസി തോമസ്(77) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഊട്ടിയിൽ നിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.പിസി തോമസ് അറിയപ്പെടുന്ന ഒരു പ്രസംകൻ കൂടിയായിരുന്നു. ഏറ്റുമാനൂരിലെ പഴനിയിൽ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനായി 1943ൽ ജനിച്ച പിസി തോമസ് വിദ്യാഭ്യാസ കാലം മുതൽ സോഷ്യലിസ്റ്റ് രാഷ്ട്രീയ അനുഭാവി കൂടിയായിരുന്നു. പ്ലാന്റർമാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും വിദ്യാഭ്യാസ മേഖലയിലായിരുന്നു പി.സി. തോമസിന്റെ താൽപര്യം.
ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കലിഫോർണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എജ്യുക്കേഷൻ മാനേജ്മെന്റിൽ പിഎച്ച്ഡിയും നേടി.
പ്രമുഖ ചലച്ചിത്ര നടൻ ജോസ് പ്രകാശിന്റെ മകൾ എൽസമ്മയാണ് ഭാര്യ. മക്കൾ: ജേക്കബ് തോമസ്, ജൂലി.
Story highlight: Dr. PC Thomas is a resident of Ooty Good Shepherd’s School, one of the best schools in the world.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here