Advertisement

എറണാകുളം മെഡിക്കൽ കോളജിലെ മൂന്ന് കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയിൽ

June 16, 2020
Google News 1 minute Read

കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. അതില്‍ മൂന്ന് പേരും മലയാളികളാണ്. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.

മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനി (80) ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘകാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണ്.

Read Also: ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്

കുവൈറ്റിൽ നിന്ന് 12ാം തീയതി കൊച്ചിയിൽ എത്തിയ കൊല്ലം സ്വദേശിയെ (53) കൊവിഡ് ന്യൂമോണിയ മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.

അരുണാചൽ പ്രദേശിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിയെ (32) ശ്വാസതടസം കൂടിയതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവാണ്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്. സർക്കാർ മെഡിക്കൽ കോളജ് എറണാകുളം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

covid, kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here