ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്

ഡൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെ​ഗറ്റീവായത്.

കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് സത്യേന്ദ്ര ജെയിനെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം മന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് കൊവിഡ് പരിശോധന നടത്തിയത്. ഫലം നെ​ഗറ്റീവായത് ആശ്വാസമായി.

read also: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനിടയില്‍ കൊവിഡ് ലക്ഷണങ്ങളോടെ സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

story highlights- sathyendra jain, delhi minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top