Advertisement

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍

June 16, 2020
Google News 2 minutes Read
Delhi Health Minister Satyendra Jain hospitalized with covid symptoms

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍. കടുത്ത പനിയും, ശ്വാസതടസവും തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് പനിയും ശ്വാസതടസവും ഉള്ള വിവരം സത്യേന്ദ്ര ജയിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യ മന്ത്രിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നുതന്നെ പരിശോധനാഫലം വരും.

കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂര്‍ണ ആരോഗ്യവാനായി മടങ്ങി വരട്ടെയെന്ന് അരവിന്ദ് കേജ്രിവാള്‍, സത്യേന്ദ ജയിന്റെ ട്വിറ്ററിന് മറുപടി നല്‍കി. അതേസമയം, കൊവിഡ് ആശുപത്രിയാക്കിമാറ്റുന്ന ഡല്‍ഹിയിലെ ഹോട്ടലുകള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ വകുപ്പ് മേധാവികള്‍ യോഗം ചേര്‍ന്ന് ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ താഴെത്തട്ടില്‍ ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

 

Story Highlights: Delhi Health Minister Satyendra Jain hospitalized with covid symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here