ഇന്ത്യ- ചൈന അതിർത്തി സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. ചൈനീസ് പക്ഷത്തും ആൾ നാശം ഉണ്ടയതായാണ് സൂചന. 43 ചൈനീസ് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. എന്നാൽ, മേഖലയിൽ വെടിവെയ്പ് ഉണ്ടായതായുള്ള സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതിർത്തിയിൽ സൈനികതല ചർച്ചകളും ഡൽഹിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് ഇതുവരെ ഔദ്യോഗികമായി കരസേന നൽകുന്ന വിവരം.

Story highlight: India-China border conflict; At least 20 soldiers were killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top