മാനസികരോഗ ചികിത്സയ്ക്ക് ഇൻഷൂറൻസ്; കേന്ദ്രത്തിനും ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റിക്കും സുപ്രിംകോടതി നോട്ടീസ്

മാനസിക രോഗത്തിനുള്ള ചികിത്സയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്കും സുപ്രിംകോടതി നോട്ടീസ്. അഭിഭാഷകനായ ഗൗരവ് കുമാർ ബൻസാൽ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read Also: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
മാനസിക രോഗത്തെ മറ്റ് അസുഖങ്ങളെ പോലെത്തന്നെ കണക്കാക്കണം. ഇത് സംബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർക്കുലർ നിലവിലുണ്ടെങ്കിലും മാനസിക രോഗത്തിന് ഇൻഷുറൻസ് ഏർപ്പെടുത്താൻ ഒരു ഇൻഷുറൻസ് കമ്പനിയും തയാറാകുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
mental illness treatment insurance, supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here