ബാങ്ക് വാതിലിന്റെ ചില്ല് തകർന്ന് വീട്ടമ്മയുടെ മരണം; പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ബാങ്കിന്റെ വാതിൽ ചില്ല് തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പൊലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻെറ നടപടി.
Read Also: പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല
കഴിഞ്ഞ ദിവസമാണ് ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ ദാരുണ സംഭവം ഉണ്ടായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
വീട്ടമ്മയുടെ പോസ്റ്റ് മോർട്ടം ഇന്ന് വൈകുന്നേരം നടക്കും. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകൾക്ക് ശേഷം നാളെയാണ് സംസ്‌കാരം നടത്തുക. ബാങ്കിലെ ഗ്ലാസ് ഡോറിൽ ഇടിച്ചുവീണ വീട്ടമ്മ രക്തം വാർന്ന് ഇന്നലെയാണ് മരിച്ചത്.
ബാങ്കിലെ ഗ്ലാസ് ഡോറിന് കട്ടി കുറവാണെന്നാണ് ആരോപണം. കനം കുറഞ്ഞ ചില്ലിന്റെ വാതിൽ അപകടത്തിന് കാരണമായെന്നും വാതിലിൽ ഗ്ലാസ് ഉണ്ടെന്ന് തോന്നുന്ന രീതിയിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു. സംഭവത്തിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്.
perumbavoor, human rights commission, house wife death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here