പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്; പതിമൂന്ന് പേർക്ക് രോ​ഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 139 ആയി.

അബുദാബിയിൽ നിന്നെത്തിയ ചളവറ പുലിയാനംകുന്ന് സ്വദേശിയായ 38കാരനാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച ഒരാൾ. ഖത്തറിൽ നിന്ന് എത്തിയ നെല്ലായ സ്വദേശിയായ 29കാരനും രോ​ഗം സ്ഥീരീകരിച്ചു. ദുബായിൽ നിന്നെത്തിയ ഷൊർണൂർ കവളപ്പാറ സ്വദേശിയാണ് മറ്റെരാൾ. മഹാരാഷ്ട്രയിൽ നിന്നെത്തിയ വണ്ടാഴി സ്വദേശിയായ 63കാരനും രോ​ഗം സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ ലക്കിടി പേരൂർ സ്വദേശിയായ 40കാരനാണ് രോ​ഗം സ്ഥിരീകരിച്ച അഞ്ചാമൻ. ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച ലക്കിടി പേരൂർ സ്വദേശിനിയുടെ മരുമകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. ലക്കിടി പേരൂർ സ്വദേശിനിയുടെ സമ്പർക്കത്തിലൂടെ തന്നെ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.

പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ ഉണ്ട്.

story highlights- coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top