സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

ബോളിവഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധുവായ സഹോദരന്റെ ഭാര്യ മരിച്ചു. സുശാന്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്നതിനിടെയാണ് സുശാ ദേവിയുടെ മരണം സംഭവിക്കുന്നത്. ബിഹാറിലെ പുർണിയയിലായിരുന്നു മരണം.
സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടത് മുതൽ സുശാ ദേവി കടുത്ത ദുഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. തുടർന്ന് ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് 34 കാരനായ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നത്. കടുത്ത വിഷാദത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുശാന്ത് എന്നാണഅ പുറത്തുവരുന്ന വിവരം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങളുയരുന്നുണ്ട്.
മുംബൈയിലെ പവൻ ഹാൻസ് ശ്മശാന കേന്ദ്രത്തിലായിരുന്നു താരത്തിന്റെ സംസ്‌കാരം. സിനിമാ, സീരിയൽ രംഗത്തെ നിരവധി താരങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Story Highlights- sushant singh rajput relative passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here