Advertisement

ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹത്തിനരികെ ഡോക്ടറായ മകൾ കാത്തിരുന്നത് മൂന്നു ദിവസം

June 16, 2020
2 minutes Read

അമ്മ മരിച്ചത് ആരേയും അറിയിക്കാതെ മൃതദേഹത്തിനരികിൽ 3 ദിവസം കാത്തിരുന്ന് മകൾ. പാലക്കാട് ചളവറയിലാണ് സംഭവം മരിച്ച അമ്മ ഉയിർത്തെഴുനേൽക്കുമെന്ന വിശ്വാസത്തിൽ മകൾ കാത്തിരുന്നത്. മകൾക്ക് മാനസിക രോഗം ഉള്ളതായി പൊലീസ്.

പാലക്കാട് ചേർപ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകൾ ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൂന്നു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയുടെ ജീവൻ തിരിച്ചു കിട്ടാത്തതിനെ തുടർന്ന് മകൾ മൃതദേഹം സംസ്‌കരിക്കാൻ മകൾ ആളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം സംസ്‌കരിക്കാൻ എത്തിയവർ മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. അമിത പ്രമേഹം മൂലം ഓമന ടീച്ചറുടെ രണ്ട് കാലുകളും നേരത്തെ ശസ്ത്രക്രിയ നടത്തി മുറിച്ച് മാറ്റിയിരുന്നു.

ചെർപ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപികയാണ് മരിച്ച ഓമന അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അഴുകി തുടങ്ങിയ മൃതദേഹം പൊലീസെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Story highlight: The doctor’s daughter waited three days near her mother’s body, hoping to rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top