സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 20 പേർ; വിദേശത്ത് മരിച്ചത് 277 മലയാളികൾ

india covid cases closes to 3 lakhs

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ പെട്ടെന്നാണ് മരണ നിരക്ക് കൂടിയത്. കരുതലോടെ മുന്നോട്ട് പോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. വിദേശ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് 277 പേർ മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയർ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത കേൾക്കുന്നു. ഡൽഹിയിൽ ഇന്നും കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരച്ചത് 75 പേർക്കാണ്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കം വഴി 3 പേർക്കും രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിനാല് പേർ കൊല്ലം ജില്ലക്കാരാണ്. മലപ്പുറത്ത് 11 പേർക്കും കാസർഗോഡ് 9 പേർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് മറ്റ് ജില്ലാ കണക്ക്. ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Story highlights- coronavirus, covid death kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top