Advertisement

ഡ്രൈവർക്ക് കൊവിഡ്; പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പൊ അടച്ചു; ഡ്രൈവറിനൊപ്പം താമസിച്ചിരുന്ന രണ്ട് പേർ നിരീക്ഷണത്തിൽ പോകാതെ മുങ്ങി

June 17, 2020
Google News 1 minute Read
driver tests covid positive ksrtc depot shut down

തിരുവനന്തപുരത്ത് ഉറവിടംകണ്ടെത്താനാകാത്ത രോഗ ബാധിതർ കൂടുന്നതിൽ ജില്ലാ ഭരണകൂടത്തിന് ആശങ്ക. ഡ്രൈവർക്ക് കൊവിഡ് സ്ഥീരികരിച്ചതിന്റെ പശ്ചാചാത്തലത്തിൽ പാപ്പനംകോട്
കെഎസ്ആർടിസി ഡിപ്പൊ അണുവിമുക്തമാക്കാത്തതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. ഡിപ്പൊ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.ജീവനക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച ഡ്രൈവർ ഉപയോഗിച്ച മുറിയും ബസും അണുവിമുക്തമാക്കിയല്ലെന്ന ആക്ഷേപമുന്നയിച്ചായിരുന്നു പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാർ പ്രതിഷേധിച്ചത്. ഡിപ്പോയും ബസുകളും, രോഗി ഭക്ഷണം കഴിച്ച ഹോട്ടലുകളും കണ്ടെത്തി അണുവിമുക്തമാക്കാൻ നിർദേശം നൽകിയതായി ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യം ന്യായമെന്ന് വകുപ്പ് മന്ത്രി പറഞ്ഞു.

പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോ 2 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ 17 ജീവനക്കാരെ നിരീക്ഷണത്തിലാക്കും. ഡ്രൈവറിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട്, പെരുമ്പാവൂർ സ്വദേശികളായ രണ്ട് ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ വിസമ്മതിച്ച് മുങ്ങി. ഇരുവരുടെയും പ്രദേശങ്ങളിൽ അറിയിപ്പ് നൽകിയതായി പാപ്പനംകോട് എടിഒ പറഞ്ഞു.

കെഎസ്ആർടിസി ഡ്രൈവർക്ക് പുറമെ സമ്പർക്കത്തിലൂടെ രോഗബാധയേറ്റ 28കാരന്റെമണക്കാട്ടെ മൊബൈൽ കട അടച്ചു. കഴിഞ്ഞ 14 ദിവസങ്ങളായി കടയിൽ സന്ദർശനം നടത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കും. റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്തിറക്കും. റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രദേശങ്ങളിൽ അതാത് സമയങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Story Highlights- driver tests covid positive ksrtc depot shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here