Advertisement

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

June 17, 2020
2 minutes Read
final voter list forlocal body election has been published

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,62,24,501
വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പു നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

അന്തിമ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ഇനിയും പേരു ചേര്‍ക്കാന്‍ രണ്ട് അവസരം ലഭിക്കും. 2,62,24,501 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. പുരുഷ വോട്ടര്‍മാരേക്കാള്‍ പത്തു ലക്ഷത്തിലേ സ്ത്രീ വോട്ടര്‍മാരുണ്ട്. ഇതില്‍ 1,25,40,302 പുരുഷന്മാരും 1,36,840 19 സ്ത്രീ വോട്ടര്‍മാരുമാണ്. 180 ട്രാന്‍സ് ജന്‍ഡേഴ്‌സ് പട്ടികയിലുണ്ട്. പുതുതായി 14,79,541 വോട്ടര്‍മാര്‍ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിലവില്‍ സംവരണ സീറ്റുകളില്‍ മാറ്റമുണ്ടാകും. നറുക്കെടുപ്പിലൂടെയാവും വാര്‍ഡുകള്‍ നിശ്ചയിക്കുക.
ആരോഗ്യ രംഗത്തുള്ളവരുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകാതെ ചര്‍ച്ച നടത്തും . ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെുപ്പില്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മാര്‍ഗരേഖക്ക് രൂപം നല്‍കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് സമയം വൈകിട്ട് അഞ്ചുവരെ എന്നത് ആറുവരെയാക്കുമെന്നാണ് സൂചന.

 

Story Highilights: final voter list forlocal body election has been published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top