Advertisement

ഐഎം വിജയനെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

June 17, 2020
2 minutes Read
IM Vijayan nominated for Padma Shri award

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയനെ ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് നിര്‍ദേശിച്ചത്.
2003ല്‍ കായിക രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഐഎം വിജയന് അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു 1992, 1997, 2000 വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് വിജയന്‍.

1989 ലാണ് ഐഎം വിജയന്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞത്. 66 തവണ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണണ്ട്. 1999 ലെ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ സ്വന്തമാക്കിയ താരത്തിന്റെ പേരില്‍ ആകെ 40 രാജ്യാന്തര ഗോളുകളാണ് ഉള്ളത്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും വേഗമേറിയ ഗോളുകളില്‍ ഒന്നും ഐഎം വിജയന്റെ പേരിലാണ്. ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12 സെക്കന്റുകള്‍ക്കൊണ്ടാണ് വിജയന്‍ ഗോള്‍ കണ്ടെത്തിയത്.
1999 -ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക് ഗോള്‍ കുറിച്ച നേട്ടവും ഐഎം വിജയനുണ്ട്. കേരള പൊലീസിന് വേണ്ടിയും മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫാഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ എന്നി പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയും വിജയന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

 

Story Highlights: IM Vijayan nominated for Padma Shri award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top