Advertisement

ഇന്ത്യ- ചൈന സംഘർഷം; ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

June 17, 2020
Google News 2 minutes Read

ലഡാക്കിലെ ഗൽവാൻ താഴ് വരയിൽ ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും രാജ്യം മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്നാഥ് ട്വിറ്റിറിലൂടെ പ്രതികരിച്ചു. സംഘർഷത്തിന് ശേഷം രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതികരണമുണ്ടാകുന്നത് ഇത് ആദ്യമായാണ്.

ഗൽവാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. മാതൃകാപരമായ ധൈര്യവും വീര്യവും കർമത്തിൽ പ്രകടിപ്പിച്ച നമ്മുടെ സൈനികർ, ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന പാരമ്പര്യമനുസരിച്ച് ജീവ ത്യഗം ചെയ്തു.

രാജ്യം ഇത് ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവരോടൊപ്പം തോളോട് തോൾചേർന്ന് നിൽക്കുന്നു. അവരുടെ ധീരതയിൽ രാജ്യം അഭിമാനം കൊള്ളുന്നു രാജ്നാഥ് ട്വീറ്റ് ചെയ്തു.

Story highlight: India-China conflict; Defense Minister Rajnath Singh reacts to the death of Indian soldiers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here