പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ മാറമ്പിളളി കുന്നത്തുകര എള്ളുവരം ഇബ്രാഹിമിന്റെ മകൻ ബിലാൽ (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കേക്കുടി നാദിർഷാ അറാഫത്തിനെ (21) പരുക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
read also: ആലപ്പുഴയിൽ റിട്ടയേർഡ് അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
ഇന്ന് വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം ഉണ്ടായത്. മഞ്ഞപ്പെട്ടി പെട്രോൾ പമ്പിന് മുൻവശത്തുവച്ച് കാറ് കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ എതിരെ നിന്നുവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ബിലാൽ തൽക്ഷണം മരണമടഞ്ഞു. ബിലാലിന്റെ മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ.
story highlights- accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here