Advertisement

നമ്മുടെ സൈനികരെ കൊല്ലാനും ഭൂമി തട്ടിയെടുക്കാനും ചൈനയ്ക്ക് എങ്ങനെ ധൈര്യമുണ്ടായി?; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ

June 17, 2020
5 minutes Read
rahul gandhi

അതിർത്തിയിലെ ചൈന- ഇന്ത്യ സംഘർഷത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ ഗാൽവൻ താഴ് വരയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യയുടെ 20 സൈനികർക്ക് സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

പ്രധാനമന്ത്രി എന്താണ് മിണ്ടാതിരിക്കുന്നതെന്നും ഒളിക്കുന്നതെന്താണെന്നും രാഹുൽ ചോദിക്കുന്നു. എന്ത് ധൈര്യത്തിലാണ് ചൈന സൈനികരെ കൊന്നതെന്നും അവർക്ക് എങ്ങനെ നമ്മുടെ ഭൂമി പിടിച്ചടക്കാനായെന്നും ട്വിറ്ററിലൂടെ രാഹുൽ.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്?
എന്തുകൊണ്ടാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്?
ഇത് നിർത്താറായി. എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയണം.
ചൈനയ്ക്ക് നമ്മുടെ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നു?
നമ്മുടെ ഭൂമി കൈവശപ്പെടുത്താൻ അവർക്ക് എങ്ങനെ ധൈര്യമുണ്ടായി?’ രാഹുൽ കുറിച്ചു.

Read Also: സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം തുടങ്ങി; സന്നാഹങ്ങൾ ശക്തമാക്കാൻ ഇന്ത്യൻ സൈന്യം

അതേസമയം ഇന്ത്യ- ചൈന സൈനിക ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ സർവകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാവും യോഗം ചേരുക. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

rahul gandhi, india- china clash  boarder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top