അർജുന്റെ ബൗൺസറുകൾ പോലും അടിച്ചു പറത്തി സുശാന്തിന്റെ ബാറ്റിംഗ്; അതിശയിച്ച് സച്ചിൻ: കിരൺ മോറെ പറയുന്നു

എം എസ് ധോണി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി പരിശീലിക്കുമ്പോൾ സുശാന്ത് സിംഗ് രാജ്പുതിന്റെ ബാറ്റിംഗ് കണ്ട് സച്ചിൻ പോലും അതിശയിച്ചു എന്ന് മുൻ ഇന്ത്യൻ താരം കിരൺ മോറെ. സച്ചിന്റെ മകനും മുംബൈ ഓൾ റൗണ്ടറുമായി അർജുൻ തെണ്ടുൽക്കർ എറിഞ്ഞ ബൗൺസറുകൾ പോലും സുശാന്ത് അടിച്ചു പരത്തിയെന്ന് മോറെ പറയുന്നു. സുശാന്തിന്റെ മരണത്തിനു പിന്നാലെയാണ് മൊറെയുടെ വെളിപ്പെടുത്തൽ. എം എസ് ധോണിക്കായി 9 മാസത്തോളം സുശാന്ത് മോറെയുടെ കീഴിൽ നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു.
“സുശാന്ത് പരിശീലനം നടത്തുന്നത് ഗ്യാലറിയിൽ നിന്ന് സച്ചിൻ കണ്ടിരുന്നു. പിന്നീട് എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു; “ആരാണ് ഈ പയ്യൻ? അവൻ നന്നായി ബാറ്റ് ചെയ്യുന്നുണ്ടല്ലോ.” ധോണിയുടെ സിനിമയിൽ അഭിനയിക്കാൻ പരിശീലനം നടത്തുന്ന നടൻ സുശാന്ത് ആണ് ഇതെന്ന് ഞാൻ പറഞ്ഞപ്പോൾ സച്ചിൻ ഞെട്ടി. “അദ്ദേഹത്തിന് താത്പര്യവും ധൈര്യവും ഉണ്ടെങ്കിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ കളിക്കാമല്ലോ. അത്ര നന്നായി അദ്ദേഹം ബാറ്റ് ചെയ്യുന്നു” എന്നായിരുന്നു സച്ചിന്റെ വാക്കുകൾ.
Read Also : ഒരു കളിയിൽ മൂന്ന് ടീമുകൾ; ആകെ 36 ഓവർ: ദക്ഷിണാഫ്രിക്കയിൽ കൊവിഡാനന്തര ക്രിക്കറ്റിന് അരങ്ങുണരുന്നു
ധോണി കഴിഞ്ഞാൽ അത്ര കൃത്യതയോടെ ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്നത് സുശാന്ത് ആണെന്ന് തോന്നും. അർജുൻ തെണ്ടുൽക്കർ പരിശീലനത്തിനിടെ പുൾ ഷോട്ടുകൾ എറിയുമ്പോൾ അതൊക്കെ സുശാന്ത് ഹുക്ക് ചെയ്ത് ഗാലറിയിൽ എത്തിക്കുമായിരുന്നു എന്നും മോറെ പറയുന്നു.
കഴിഞ്ഞ ദിവസമാണ് 34 കാരനായ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നത്. കടുത്ത വിഷാദത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുശാന്ത് എന്നാണഅ പുറത്തുവരുന്ന വിവരം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങളുയരുന്നുണ്ട്.
Story Highlights- Sachin stunned with sushants practice says kiran more
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here