സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ അമിത് ഷായും അരവിന്ദ് കേജ്‌രിവാളും

കൊവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, ഡൽഹി ലഫ്. ഗവർണർ അടക്കമുള്ളവരുമായി സത്യേന്ദ്ര ജെയ്ൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
അമിത് ഷാ, കേജ്‌രിവാൾ, ലഫ്. ഗവർണർ എന്നിവരെ കൂടാതെ ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ, ദൽഹി ചീഫ് സെക്രട്ടറി വിജയ് കുമാർ ദേവ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം യോഗത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ കഴിയേണ്ടിവരും.
read also: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊവിഡ്
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ കൊവിഡ് പരിശോധന നടത്തി. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസ തടസവും പനിയും തുടർന്നതിനാൽ വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു.
story highlights- sathyendra jain, amit shah, aravind kejriwal, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here