ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി

ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംഘർഷത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ചൈന എങ്ങനെ ഇന്ത്യൻ പ്രദേശം കയ്യേറിയെന്ന് അറിയണം. ഇന്ത്യൻ സൈനികർക്ക് എന്തുകൊണ്ട് ജീവത്യാഗം വേണ്ടിവന്നുവെന്ന് വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ സൈനികരെ കൊല്ലാൻ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ചോദിച്ചു.
read also: സുശാന്തിന്റെ മരണം; സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കോടതിയിൽ ക്രിമിനൽ പരാതി
അതേസമയം, ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പരമാധികാരത്തിന് മേൽ കടന്നുകയറ്റം വേണ്ടെന്ന് പ്രധാനമന്ത്രി ചൈനയെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ പരമാധകാരമാണ് പ്രധാനം. സൈനികർ അവസാനം വരെ പോരാടിയെന്നും തിരിച്ചടിക്കാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും മോദി വ്യക്തമാക്കിയിരുന്നു.
story highlights- india-china issue, sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here