Advertisement

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

June 17, 2020
2 minutes Read

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മറുപടി കോടതി തേടിയിരുന്നു. വ്യാപകമായി പരാതി ഉയർന്ന ഡൽഹിയിലെ എൽഎൻജെപി ആശുപത്രി പ്രത്യേകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

കേന്ദ്രസർക്കാരും നിലപാട് അറിയിക്കും. ഡൽഹിയിൽ മൃഗങ്ങളെക്കാൾ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞതവണ കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കേസിൽ കക്ഷി ചേരാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അപേക്ഷ നൽകിയിട്ടുണ്ട്.

Story highlight: Supreme Court to hear voluntary case on treating covid patients and cremating bodies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top