സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമായി എത്തിയത് 2,79,657 പേര്‍

സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഇതുവരെ എത്തിയത് 2,79,657 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 1172 പേര്‍ക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 669 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 503 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രോഗബാധിതരില്‍ 327 പേര്‍ റോഡ് വഴിയും 128 പേര്‍ ട്രെയിനിലുമാണ് വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രോഗബാധിതരുടെ കണക്ക് പരിശോധിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 313 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അത് ഇല്ലാത്ത സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര്‍ രോഗമുക്തരായി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 29 പേര്‍ക്കും കൊവിഡ് ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം ഇങ്ങനെ: മഹാരാഷ്ട്ര -12. ഡല്‍ഹി -7, തമഴിനാട്- 5 , ഹരിയാന -2, ഗുജറാത്ത് -2, ഒറീസ 1
Read More: പ്രവാസികള്‍ക്ക് സഹായം; കൊവിഡ് പരിശോധനയ്ക്കുള്ള കിറ്റ് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും: മുഖ്യമന്ത്രി
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: പാലക്കാട് -14, കൊല്ലം -13, കോട്ടയം -11, പത്തനംതിട്ട- 11, ആലപ്പുഴ- 9, എറണാകുളം -6, തൃശൂര്‍ 6, ഇടുക്കി -6, തിരുവനന്തപുരം -5, കോഴിക്കോട് – 5, മലപ്പുറം 4, കണ്ണൂര്‍ – 4, കാസര്‍ഗോഡ് – 3
ഇന്ന് കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം -9, കൊല്ലം -8, പത്തനംതിട്ട -3, ആലപ്പുഴ -10, കോട്ടയം -2, കണ്ണൂര്‍ -4, എറണാകുളം -4, തൃശൂര്‍ -22. പാലക്കാട് -11 മലപ്പുറം -2, കോഴിക്കോട് -1, വയനാട് -2, കാസര്‍ഗോഡ് -11
Story Highlights: 2,79,657 people came to the state from other states and abroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here