ജി.വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തു

gv raja sports school

തിരുവനന്തപുരം ജില്ലയിലെ മൈലത്ത് പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളിനെ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തു. കായിക പ്രതിഭകളെ കണ്ടെത്തി ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നല്‍കി ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കായിക മന്ത്രാലയത്തിന്റെ പദ്ധതിയായ ‘ഖേലോ ഇന്ത്യ’യുടെ കീഴിലാണ് സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുക.

നിലവിലുള്ള കായിക കേന്ദ്രങ്ങള്‍ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതിന് കായിക, ശാസ്ത്ര, സാങ്കേതിക സഹായം ഒരുക്കും. കായിക ഉപകരണങ്ങള്‍, വിദഗ്ധ പരിശീലകര്‍ തുടങ്ങിയവയുടെ അഭാവവും നികത്തും. കേന്ദ്രങ്ങളെ ലോകനിലവാരത്തിലാക്കാനും പരിപാലിക്കാനും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും താമസ സൗകര്യങ്ങളൊരുക്കാനും കേടുപാടുകള്‍ തീര്‍ക്കാനുമുള്‍പ്പെടെ എല്ലാ ചുമതലകളും സംസ്ഥാനം വഹിക്കും. ഇതിനുള്ള ഫണ്ട് ഖേലോ ഇന്ത്യാ പദ്ധതിയില്‍ നിന്ന് ലഭ്യമാക്കും. താരങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയരുന്നുണ്ടോ, ശരിയായ പരിശീലനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. മറ്റു കായിക ഇനങ്ങള്‍ പരിഗണിക്കുമെങ്കിലും ഒളിമ്പിക്‌സ് ഇനങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും സൗകര്യങ്ങള്‍ ഒരുക്കുന്നത്.

Story Highlights: G.V. Raja Senior Secondary Sports School

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top