കൊവിഡ് രോഗികളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ഏതാനം വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിക്കും: മുഖ്യമന്ത്രി

കൊവിഡ് രോഗികളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ഏതാനം വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഒരു വീട്ടില്‍ കൊവിഡ് ബാധയുണ്ടായാല്‍ ആ വാര്‍ഡില്‍ ആകെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആവുകയാണ്. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ വരുന്നതോടെ ആ വീടും ചുറ്റുപാടുള്ള വീടുകളും ചേര്‍ന്നുള്ള ഒരു ക്ലസ്റ്റര്‍ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി മാറുക. അത് കൂടുതല്‍ കര്‍ക്കശമാക്കും. അതേസമയം മറ്റ് സ്ഥലങ്ങളില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ പൊതുവെ നമ്മുടെയാകെ ജാഗ്രത കുറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും നീങ്ങുന്നത്. റോഡുകളും കമ്പോളങ്ങളും പതിവ് നിലയില്‍ തിരക്ക് ഏറുകയാണ്. ശാരീരിക അകലം പലയിടത്തും പാലിക്കുന്നില്ല. പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍, സോപ്പ് ഉപയോഗം കുറയുന്നു. ഇത് സംസ്ഥാനത്ത് ആകെയുള്ള കാഴ്ചയായി മാറുന്നു. ശക്തമായ ഇടപെടല്‍ വേണെന്നാണ് തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ദൂരസ്ഥലങ്ങളില്‍ നിന്ന് യാത്രചെയ്യുമ്പോള്‍ പലരും കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. ഇത്തരം യാത്രകള്‍ തടയാനോ അങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കാനോ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Micro Containment Zone will be set up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here