പത്തനംതിട്ടയിൽ ഒരു വയസുകാരിക്കും കൊവിഡ് സ്ഥിരീകരണം

പത്തനംതിട്ട ജില്ലയിൽ ഇന്ന് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്നു പേരും കോട്ടയം ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാളും ഉൾപ്പെടെ നാല് പേർ രോഗവിമുക്തരായി.
ഇന്ന് കൊവിഡ് ജില്ലയിൽ സ്ഥിരീകരിച്ചത് ഇവർക്കാണ്,
1) ജൂൺ 11 ന് ഡൽഹിയിൽ നിന്ന് എത്തിയ സീതത്തോട് സ്വദേശിനിയായ എട്ട് വയസുകാരി.
2) ജൂൺ11 ന് ഡൽഹിയിൽ നിന്ന് എത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി.
3) ജൂൺ ഏഴിന് സൗദിഅറേബ്യയിൽ നിന്ന് എത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരൻ.
4)ജൂൺ ആറിന് ബഹ്റനിൽ നിന്ന് എത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരൻ.
5) ജൂൺ13 ന് കുവൈറ്റിൽ നിന്ന് എത്തിയ കുറ്റൂർ സ്വദേശിയായ 68 വയസുകാരൻ.
6) ജൂൺ 11ന് കുവൈറ്റിൽ നിന്ന് എത്തിയ പളളിക്കൽ സ്വദേശിയായ 28 വയസുകാരൻ.
7) ജൂൺ 12ന് കുവൈറ്റിൽ നിന്ന് എത്തിയ റാന്നി സ്വദേശിയായ 43 വയസുകാരൻ.
8) ജൂൺ 10ന് റിയാദിൽ നിന്ന് എത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരൻ.9) ജൂൺ മൂന്നിന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരൻ.
10) ജൂൺ ഒന്നിന് ദുബായിയിൽ നിന്ന് എത്തിയ കൈപ്പട്ടൂർ സ്വദേശിനിയായ ഒരു വയസുകാരി.
11) ജൂൺ 13 ന് കുവൈറ്റിൽ നിന്ന് എത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരൻ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവർ.
Read Also: കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്
ഇതുവരെ ആകെ 160 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിലും, കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിൽ ഉണ്ട്. കൊവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആണ്.
നിലവിൽ ജില്ലയിൽ 107 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 104 പേർ ജില്ലയിലും, മൂന്ന് പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 45 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറ് പേരും, അടൂർ ജനറൽ ആശുപത്രിയിൽ രണ്ട് പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 60 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 125 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 20 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 567 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3381 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 1168 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തിയ 91 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് എത്തിയ 228 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 5116 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 131 കൊവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.
pathanamthitta. covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here