തൃശൂർ പെരിങ്ങോട്ടകരയിൽ നവവധു മരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്

തൃശൂർ പെരിങ്ങോട്ടകരയിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ശ്രുതി അയച്ച അവസാന ഓഡിയോ സന്ദേശവും അത് സ്വീകരിച്ച ഫോണുമുൾപ്പെടെ പരിശോധനക്ക് വിധേയമാക്കി.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ശ്രുതി മരിക്കുന്നതിന് മുമ്പ് ബന്ധുവിനയച്ച അവസാന ഓഡിയോ സന്ദേശം അന്വേഷണ സംഘം പരിശോധിച്ചത്. അയച്ച സമയവും സന്ദേശം സ്വീകരിച്ച സമയവുമെല്ലാം ഒത്തുനോക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. രാത്രി 7.59ന് ആയിരുന്നു ശ്രുതിയുടെ അവസാന ഓഡിയോ സന്ദേശം. മരിച്ച സമയം ശ്രുതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടും ഫോർറൻസിക് പരിശോധനക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ഇതിനുപുറമേ, കൂടുതൽ ആളുകളുടെ മൊഴി എടുക്കുന്ന നടപടികളും വേഗത്തിലാക്കി. ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘവുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി ശാസ്ത്രീയ തെളിവ് ശേഖരണത്തിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
Story highlight: Thrissur, peringattukara sruthi murder incident Crime Branch extending investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here