ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും

കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ രഘുവൻശ് പ്രസാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയിലായിരിക്കും കൂടുതൽ പരിശോധനകൾ. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. അതേസമയം, ഡൽഹിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താൻ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 50,193 ആയി. ഇതുവരെ 576 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു.
ചെന്നൈയിൽ പോസിറ്റീവ് കേസുകൾ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതർ 35556 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 67 പേർ മരിച്ചു. 2414 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 47102. മരണം 1904 ആയി ഉയർന്നു. ഗുജറാത്തിൽ 520 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളിൽ മരണസംഖ്യ 500 കടന്നു. ഉത്തർപ്രദേശിൽ 583ഉം ഹരിയാനയിൽ 560ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights- rapid antigen tests begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here