അണ്ടർ-19 വനിതാ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത നിലയിൽ

ത്രിപുര അണ്ടർ-19 വനിതാ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത നിലയിൽ. ത്രിപുര തയ്നാനി ഗ്രാമത്തിലെ വീട്ടിലാണ് റിയാങ് ഗോത്ര വർഗക്കാരിയായ അയന്തി റിയാങിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ തന്റെ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി ത്രിപുര അണ്ടർ-19 ടീമിൽ അംഗമാണ് അയന്തി. ത്രിപുര അണ്ടർ-23 ടീമിൽ ടി-20 മത്സരത്തിലും താരം കളിച്ചിട്ടുണ്ട്. അണ്ടർ-16 മുതൽ ത്രിപുര ടീമിനൊപ്പമുള്ള താരമാണ് അയന്തി. മികച്ച താരമായിരുന്നു അയന്തി എന്നും മരണം ഞങ്ങളെ ഞെട്ടിച്ചു എന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. കഴിഞ്ഞ സീസൺ വരെ അയന്തി മാൻസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി തോന്നിയിട്ടില്ല. ലോക്ക്ഡൗണിലെ അവസ്ഥ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: U-19 woman cricketer found suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here