കാർത്തികപ്പള്ളിയിൽ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവം; അമ്മ അറസ്റ്റിൽ

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അശ്വതി അറസ്റ്റിൽ. കുട്ടിയെ അമ്മ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്തതിന് കാരണം അമ്മയുടെ പീഡനമാണെന്ന് അച്ഛനും ചില നാട്ടുകാരും ആരോപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കാർത്തികപ്പള്ളിയിൽ 12വയസുകാരി ആത്മഹത്യ ചെയ്തത്. അന്നു മുതൽ നാട്ടുകാരിൽ പലരും കുട്ടിയുടെ അമ്മയ്‌ക്കെതിരെ രംഗത്ത വന്നിരുന്നു. അമ്മ കുട്ടിയെ നിരന്തരമായി മർദിക്കാറുണ്ടായിരുന്നെന്നും മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അമ്മയ്‌ക്കെതിരെ കുട്ടിയുടെ അച്ഛനും രംഗത്ത് വന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അമ്മ കുട്ടിയെ മർദിക്കാറുണ്ടായിരുന്നതായി സമ്മതിച്ചത്. കുട്ടി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രിയിലും കുട്ടിയെ അമ്മ വലിയ രീതിയിൽ ഉപദ്രവിച്ചിരുന്നതായും അമ്മ അശ്വതി പൊലീസിനോട് സമ്മതിച്ചു.

അശ്വതിയുടെ ആദ്യ വിവാഹ ബന്ധത്തിലെ കുട്ടിയാണ് മരിച്ച ഹർഷ. നിലവിൽ ബന്ധം വേർപെടുത്തി മറ്റൊരാൾക്കൊപ്പമാണ് അശ്വതി താമസിക്കുന്നത്. എന്നാൽ, ഹർഷയെ പിതാവിന്റെ അടുത്ത് കൊണ്ടാക്കും എന്ന തരത്തിലുള്ള ഭീഷണികൾ അമ്മ കുട്ടിയ്ക്കു നേരെ ഉന്നയിച്ചിരുന്നു. അശ്വതിയെ ഇന്ന് രാത്രി തന്നെ മജഡിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനു ശേഷം റിമാൻഡിൽ വാങ്ങും.

Story highlight: 12-year-old girl commits suicide in Karthikapalli Her mother was arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top