ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിന്റെ നയത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി

Supreme court judges imprisonment

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരളത്തിന്റെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. പൊതുപ്രവര്‍ത്തകനായ കെഎസ്ആര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്.

സര്‍ക്കാര്‍ നയത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. പരാതിക്കാരന് കേന്ദ്രസര്‍ക്കാരിനെയോ സംസ്ഥാന സര്‍ക്കാരിനെയോ സമീപിക്കാമെന്നും കോടതി ചൂണ്ടികാണിച്ചു.

 

 

Story Highlights: Covid Negative Certificate; Supreme Court refuses to intervene in Kerala’s policy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top