കോട്ടയം ജില്ലയിൽ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഏഴുപേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ കൊവിഡ് മുക്തരായ ഏഴു പേർകൂടി ഇന്ന് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.
ഏഴു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്.
ജില്ലയിൽ ഇതുവരെ 59 പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 69 പേർ ചികിത്സയിലുണ്ട്. ഇതിൽ 41 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ്.
Story highlight: covid confirms seven in Kottayam district Seven were cured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here