Advertisement

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 13586 പുതിയ കേസുകള്‍, 336 മരണം

June 19, 2020
Google News 1 minute Read
india covid

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 13586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 380,000 കടന്നു. 12573 പേര്‍ ഇതുവരെ മരിച്ചു. അതേസമയം, രോഗമുക്തി നിരക്ക് 53.8 ശതമാനമായി ഉയര്‍ന്നത് ആശ്വാസമായി.

ഇതുവരെ 64,26,627 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 54,000 കടന്നു. 2115 പുതിയ കേസുകളും 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 38,327 ആയി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

Story Highlights:  covid19, coronavirus, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here