സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ്; സച്ചി കണ്ട സ്വപ്നത്തെക്കുറിച്ച് കലാസംവിധായകന്റെ ഓർമക്കുറിപ്പ്

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ കുറിച്ച് കലാസംവിധായകൻ മനു ജ​ഗത്ത് പങ്കുവച്ച ഓർമക്കുറിപ്പ് വൈറൽ. സച്ചിയുടെ സ്വപ്നത്തെ കുറിച്ചാണ് മനു ഫേസ്ബുക്കിലെഴുതിയത്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് എന്നതായിരുന്നു സച്ചിയുടെ സ്വപ്നം. എയ്ക എന്നാണ് അതിന് നൽകാൻ ഉദ്ദേശിച്ച പേരെന്നും മനു പറയുന്നു. ബാഹുബലിയുടെ കലാസംവിധായകനാണ് മനു.

read also:സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്കാരം വൈകിട്ട്

മനു ജ​ഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തുരുമ്പിച്ച നമ്മുടെ സ്വപ്‌നങ്ങൾ ..
അല്ലേ സച്ചിയേട്ടാ …
സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ് …
ഒരുപാട് പേരുകൾ മാറിമാറി അവസാനം സച്ചിയേട്ടൻ തന്നെ തിരഞ്ഞെടുത്തൊരു പേര്..
‘ eika ‘ അനന്തത .. a symbol of infinity. Which leads to the Next Life .. അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര… ഈ പേരിനു ഇത്രയും അർത്ഥങ്ങളുണ്ടായിരുന്നു.
വാക്കുകൾ കൊണ്ട് നെഞ്ചോട് ചേർത്തപ്പോ ..സ്നേഹക്കൂടുതൽ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പഴും ..
ഇതെന്റെ വിധിയാണ്‌ …എന്റെ ഭാഗ്യമില്ലായ്മയാണ് .. സിനിമയിൽ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല..
ഒന്നിച്ചൊരു കൈകോർക്കാൻ നേരം അവിടെയുമെത്തി എന്റെ ദുർവിധി. ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു.
അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു..
അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ ..
നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ …നിങ്ങളെ മറക്കാതിരിക്കാൻ

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ഇന്നലെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കാരം നടക്കും.

story highlights- sachy, manu jagadh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top