സച്ചിയ്ക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രഞ്ജിത്ത്, അജി ജോൺ അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവർത്തകർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ വിടവാങ്ങിയത്. എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സച്ചി. എഴുത്തുകാരൻ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിൻഹുഡ് (2009), മേക്കപ്പ് മാൻ (2011), സീനിയേഴ്‌സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകർഷകവും രസകരവുമായ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.
മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ രാജീവ് നായർ നിർമിച്ച് പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അനാർക്കലിയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.
Story Highlights- sachi body cremated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here