മലപ്പുറത്ത് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം തിരുനാവായയിൽ മാതാവും ഒന്നര വയസായ മകളും കിണറ്റിൽ മരിച്ച നിലയിൽ. വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
തിരുനാവായ കൊടക്കൽ ബന്തർകടവ് പാടത്തേ പീടിയേക്കൽ ഷഫീഖിൻ്റെ ഭാര്യ ആബിദയേയും മകൾ ഷഫ്ന ഫാത്തിമയേയും ഇന്നലെ രാത്രി കാണാതാവുകയായിരുന്നു. ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാർ തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൻ കരയിൽ ചെരിപ്പ് കണ്ടെത്തിയത്. തുടർന്ന് കിണറ്റിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂർ ഫയർ യൂണിറ്റെത്തിയാണ് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തത്.
മരിച്ച യുവതിക്ക് 7 വയസുള്ള മറ്റൊരു മകനുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Story Highlights- found dead, malappuram, dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here