Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് മൂന്നു വയസുകാരന്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കൊവിഡ്

June 20, 2020
1 minute Read
Antibody test conducted in 950 people in Palakkad

കൊല്ലം ജില്ലയില്‍ ഇന്ന് മൂന്നു വയസുകാരന്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും ഏട്ടു പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദോഹയില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നുമാണ് എത്തിയത്. രോഗം സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനിയുടെ യാത്രാവിവരം ലഭ്യമായിട്ടില്ല.

ചടയമംഗലം ചെറിയവിളനല്ലൂര്‍ സ്വദേശിനി(34 വയസ്), അവരുടെ മൂന്നു വയസുള്ള ആണ്‍കുട്ടി, ചവറ മുകുന്ദപുരം സ്വദേശി(39 വയസ്), പരവൂര്‍ കലയ്ക്കോട് സ്വദേശി(40 വയസ്), പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശി(33 വയസ്), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(27 വയസ്), അഞ്ചാലുംമൂട് സ്വദേശിനി(52 വയസ്), താഴത്ത് കുളക്കട സ്വദേശി(38 വയസ്), അയത്തില്‍ സ്വദേശി(25 വയസ്), കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശി(60 വയസ്), പനയം പെരിനാട് സ്വദേശി(24 വയസ്), പെരുങ്ങാലം അരിനല്ലൂര്‍ സ്വദേശി(31 വയസ്), നല്ലില സ്വദേശി(44 വയസ്), പട്ടാഴി സ്വദേശി(33 വയസ്), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(46 വയസ്), ചവറ സ്വദേശി(27 വയസ്), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി(35 വയസ്), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി(35 വയസ്), കരുനാഗപ്പള്ളി കെ എസ് പുരം സ്വദേശി(40 വയസ്), തൊടിയൂര്‍ സ്വദേശി(29 വയസ്), പൂയപ്പള്ളി തച്ചക്കോട് സ്വദേശി(40 വയസ്), പവിത്രേശ്വരം താഴം സ്വദേശി(28 വയസ്), മയ്യനാട് വലിയവിള സ്വദേശിനി(52 വയസ്), ഏഴംകുളം മാര്‍ത്താണ്ഡന്‍കര സ്വദേശി(25 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 20) കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ചെറിയവിളനല്ലൂര്‍ സ്വദേശിനി അവരുടെ മൂന്നു വയസുള്ള ആണ്‍കുട്ടി, ചവറ മുകുന്ദപുരം സ്വദേശി, പരവൂര്‍ കലയ്ക്കോട് സ്വദേശി, അഞ്ചാലുംമൂട് സ്വദേശിനി, നല്ലില സ്വദേശി, തൊടിയൂര്‍ സ്വദേശി എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്.

പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശി, മൈനാഗപ്പള്ളി സ്വദേശി, താഴത്ത് കുളക്കട സ്വദേശി, കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശി, പനയം പെരിനാട് സ്വദേശി, പെരുങ്ങാലം അരിനല്ലൂര്‍ സ്വദേശി, പട്ടാഴി സ്വദേശി, ചവറ സ്വദേശി, എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി, കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശി, പൂയപ്പള്ളി തച്ചക്കോട് സ്വദേശി, പവിത്രേശ്വരം താഴം സ്വദേശി എന്നിവര്‍ കുവൈറ്റില്‍ നിന്നും എത്തിയവരാണ്. അയത്തില്‍ സ്വദേശി അബുദാബിയില്‍ നിന്നും, പെരിനാട് സ്വദേശി ദോഹയില്‍ നിന്നും കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി മഹാരാഷ്ട്രയില്‍ നിന്നും ഏഴംകുളം സ്വദേശി നൈജീരിയയില്‍ നിന്നും എത്തിയതാണ്. കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശിയും ഏഴംകുളം സ്വദേശിയും തിരുവന്തപുരത്ത് ചികിത്സയിലാണ്. ബാക്കിയുള്ളവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് പോസിറ്റീവ് കേസുകള്‍ ഇരുപത് കടക്കുന്നത്. ഇതിന് മുന്‍പ് ജൂണ്‍ നാലിന് 11 പോസിറ്റീവ് കേസുകളും ആറിന് 19 കേസുകളും 17ന് 14 കേസുകളും 18ന് 13 കേസുകളും 19ന് 17 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story Highights: covid19, coronavirus, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top