Advertisement

കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; നാല് പേർക്ക് പരുക്ക്

June 20, 2020
2 minutes Read
Pakistan ceasefire 4 injured

വടക്കൻ കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഉറി മേഖലയിലെ റാംപൂരിലെ ഇന്ത്യൻ സൈനിക പോസ്റ്റുകളെയും സാധാരണക്കാരെയും ലക്ഷ്യം വച്ച് നടത്തിയ വെടിവെപ്പിൽ നാല് നാട്ടുകാർക്ക് പരുക്കേറ്റു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ ആറാം തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

ഇന്ന് രാവിലെ 9.30ഓടെയായിരുന്നു ആക്രമണം. ഹാജി പീർ റാംപൂർ പ്രവിശ്യയിലെ നാംബ്‌ല, റുസ്തം പൊസ്റ്റുകളെ ലക്ഷ്യമിട്ട് പാകിസ്താൻ വെടിയുതിർക്കുകയായിരുന്നു. നിയന്ത്രണ രേഖ മറികടന്ന് പാകിസ്താൻ വെടി വെച്ചു എന്നും പ്രകോപനമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. സ്ഥലത്ത് താമസിക്കുന്ന ആളുകൾ വെടിയൊച്ച കേട്ട് ഓടിയെങ്കിലും പരുക്കേറ്റു.

Read Also: ‘അത് സൂചിപ്പിക്കുന്നത് ഏറ്റുമുട്ടൽ നടക്കുന്നത് ചൈനയുടെ സ്ഥലത്തെന്ന്’; പ്രധാനമന്ത്രിയുടെ പ്രസ്താവന മുൻനിർത്തി ചൈനയിൽ പ്രചാരണം ഇങ്ങനെ

“ഉറി മേഖലയിലെ നാംബ്‌ലയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. പാകിസ്താൻ്റെ വെടിവെപ്പിൽ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രാവിലെ 9.30 ഓടെയാണ് പാകിസ്താൻ ആക്രമണം നടത്തിയത്.”- ബാരമുള്ള സീനിയർ സൂപ്രണ്ടൻ്റ് ഓഫ് പൊലീസ് അബ്ദുൽ ഖയൂം പറഞ്ഞു.

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ 20 സൈനികർ മരണപ്പെട്ടിരുന്നു. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. പിന്നീടാണ് സൈന്യം വിവരത്തിൽ വ്യക്തത ഉണ്ടായത്.

Story Highlights: Pakistan violates ceasefire 4 civilians injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top