Advertisement

വാറില്‍ കുടുങ്ങി ലുക്കാക്കുവിന്റെ ഗോളുകള്‍; അട്ടിമറി ജയത്തില്‍ സ്ലോവാക്യ

June 18, 2024
2 minutes Read
Belgium vs Slovakia

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാര്‍ നയിക്കുന്ന ബെല്‍ജിയം കളം വാഴുമെന്ന് പ്രതീക്ഷയില്‍ മത്സരം കാണാനെത്തിയവരെ ഞെട്ടിച്ച് യൂറോ കപ്പില്‍ സ്ലോവാക്യക്ക് അട്ടിമറി വിജയം. കളി തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു സ്ലോവാക്യയുടെ ഗോള്‍. ബെല്‍ജിയം ബോക്സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്. താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി. സ്ലൊവാക്യ മുന്നില്‍. ദേശീയ ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. സ്വന്തം ബോക്സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്. താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. ഇത്തവണ കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി. സ്ലൊവാക്യ മുന്നില്‍. ദേശീയ ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

ബെല്‍ജിയത്തിനായി ലുക്കാക്കു നേടിയ രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. റൊമേലു ലുക്കാക്കുവിന്റെ പിഴവുകളും വിനയായി. മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ലഭിച്ച അവസരം റൊമേലു ലുക്കാക്കു നഷ്ടപ്പെടുത്തുന്നതു കണ്ടാണ് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഡോക്കു നല്‍കിയ പന്ത് കെവിന്‍ ഡിബ്രുയ്ന്‍, ലുക്കാക്കുവിന് മറിച്ച് നല്‍കുന്നു. പോസ്റ്റിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് പക്ഷേ ലുക്കാക്കു അടിച്ചത് സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക്കയ്ക്കു നേരേ. പിന്നാലെ ആറാം മിനിറ്റിലും
എന്നാല്‍ ഗോള്‍ വീണിട്ടും അവസരങ്ങള്‍ തുലയ്ക്കുന്നത് ബെല്‍ജിയന്‍ താരങ്ങള്‍ തുടര്‍ന്നു. ഡിബ്രുയ്ന്‍ നല്‍കിയ പന്തില്‍ നിന്ന് 36-ാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഒനാനയ്ക്കും സാധിച്ചില്ല.

Read Also: റൊമാനിയക്ക് അര്‍ഹിച്ച വിജയം; യൂറോ മൈതാനത്തിറങ്ങുന്നത് 24 വര്‍ഷത്തിന് ശേഷം

40-ാം മിനിറ്റില്‍ ഹരാസ്ലിന്റെ ഗോളെന്നുറച്ച വോളി തടഞ്ഞിട്ട് കാസ്റ്റീല്‍സ് ബെല്‍ജിയത്തെ കാത്തു. പിന്നാലെ 42-ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും ലുക്കാക്കു തുലച്ചു. യാന്നിക് കരാസ്‌കോ നല്‍കിയ പന്തിനെ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ വരുതിയിലാക്കാന്‍ ലുക്കാക്കുവിന് സാധിക്കാതെ പോയതോടെ പന്ത് പുറത്തേക്ക്. ഗോള്‍ തിരിച്ചടിക്കാന്‍ രണ്ടാം പകുതിക്കിറങ്ങിയ ബെല്‍ജിയം ആക്രമണം കടുപ്പിച്ചു. ഡോക്കുവിന്റെ ബില്‍ഡപ്പുകള്‍ വലതുവിങ്ങിലൂടെ അവസരങ്ങളൊരുക്കി. 56-ാം മിനിറ്റില്‍ ലുക്കാക്കു പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി താരം ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. ഡിബ്രുയ്ന്‍ എടുത്ത ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് ട്രൊസാര്‍ഡ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ഒനാന ഹെഡ് ചെയ്യുകയായിരുന്നു. വലയിലേക്ക് പോകുമെന്ന് തോന്നിച്ച ഈ പന്ത് ലുക്കാക്കു ടാപ്പ് ചെയ്ത് വലയ്ക്കുള്ളിലാക്കി. പക്ഷേ ഒനാനയുടെ ഹെഡര്‍ വരുമ്പോള്‍ ലുക്കാക്കു ഓഫ്സൈഡ് പൊസിഷനിലായിരുന്നു. ലുക്കാക്കുവിലൂടെ മറ്റൊരു അവസരം കൂടി ബെല്‍ജിയത്തിന് നഷ്ടം. തൊട്ടുപിന്നാലെ ട്രൊസാര്‍ഡിന്റെ മറ്റൊരു ഷോട്ടിനും ഡുബ്രാവ്ക്ക വിലങ്ങുതടിയായി.

Read Also: യൂറോയില്‍ പോളണ്ടിനോട് അവാസന നിമിഷം വിജയം കണ്ടെത്തി ഓറഞ്ച് പട

63-ാം മിനിറ്റില്‍ ഒരു ഗോള്‍ലൈന്‍ സേവിലൂടെ ഡേവിഡ് ഹാന്‍കോ സ്ലൊവാക്യയുടെ രക്ഷയ്ക്കെത്തി. ഡോക്കുവിന്റെ ഷോട്ട് ഗോളി ഡുബ്രാവ്ക്ക തട്ടിയകറ്റിയത് നേരേ ബകായോക്കോയുടെ കാലില്‍. താരത്തിന്റെ ഷോട്ട് ഗോളിയെ കടന്നെങ്കിലും പന്ത് വരകടക്കും മുമ്പ് ഹാന്‍കോ രക്ഷയ്ക്കെത്തി.

ഒടുവില്‍ കളിയവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ ലൂയിസ് ഒപെന്‍ഡയുടെ പാസില്‍ നിന്ന് ലുക്കാക്കു വലകുലുക്കിയെങ്കിലും ഇതും വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. ഡിബാസ്റ്റ് നല്‍കിയ ലോങ് ബോളുമായി മുന്നേറുന്നതിനിടെ ഒപെന്‍ഡയുടെ കൈയില്‍ പന്തു തട്ടിയതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്തവണ ഗോള്‍ നിഷേധിക്കപ്പെട്ടത്. കളിയിലുടനീളം ബെല്‍ജിയത്തിന് തന്നെയായിരുന്നു മേല്‍ക്കൈ. എങ്കിലും ഗോള്‍ മാത്രം അകന്നുപോവുകയായിരുന്നു.

Story Highlights : Euro cup Belgium vs Slovakia match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top