‘പ്രതിസന്ധികളിൽ ചേർത്ത് പിടിച്ച വയനാടിനൊപ്പം പ്രിയങ്ക’: ഷാഫി പറമ്പിൽ

തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വയനാടിനും റായ്ബറേലിക്കും സന്തോഷിക്കാവുന്ന തീരുമാനമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ബി.ജെ.പി ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയ യു.പി യിൽ രാഹുൽ ഗാന്ധി തുടരുന്നു.
പ്രതിസന്ധികളിൽ ചേർത്ത് പിടിച്ച വയനാടിനൊപ്പം പ്രിയങ്കയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.
Story Highlights : Priyanka Gandhi to Compete in Vayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here