‘മുല്ലപ്പള്ളിക്ക് എന്തോ രോഗമുണ്ടെന്ന് തോന്നുന്നു’; പരിഹസിച്ച് മന്ത്രി എ കെ ബാലൻ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി എ കെ ബാലൻ. മുല്ലപ്പള്ളിക്ക് എന്തോ രോഗമുണ്ടെന്നാണ് തോന്നുന്നതെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
തനിക്ക് നേരിട്ടറിയാവുന്നയാളാണ് മുല്ലപ്പള്ളി. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം വായിച്ചെങ്കിലും മുല്ലപ്പള്ളി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
read also: മന്ത്രി ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ ‘കൊവിഡ് റാണി’ പരാമർശം; യുഡിഎഫിന് അതൃപ്തി
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം വിവാദമായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. പ്രവാസി യാത്രാ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശം.
story highlights- mullappally ramachandran, a k balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here