Advertisement

‘അത് സൂചിപ്പിക്കുന്നത് ഏറ്റുമുട്ടൽ നടക്കുന്നത് ചൈനയുടെ സ്ഥലത്തെന്ന്’; പ്രധാനമന്ത്രിയുടെ പ്രസ്താവന മുൻനിർത്തി ചൈനയിൽ പ്രചാരണം ഇങ്ങനെ

June 20, 2020
Google News 7 minutes Read
china narendra modi statement

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന മുൻനിർത്തി ലഡാക്കിലെ ഏറ്റുമുട്ടലിൽ ചൈന തെറ്റുകാരല്ലെന്ന വാദവുമായി ചൈനീസ് മാധ്യമപ്രവർത്തകൻ. സിജിടിഎൻ ന്യൂസ് പ്രൊഡ്യൂസറായ ഷെൻ ഷിവേ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് ഏറ്റുമുട്ടൽ നടക്കുന്നത് ചൈനയുടെ സ്ഥലത്താണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. മറ്റ് പലരും ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Read Also: ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി കേന്ദ്രം

‘സർവകകഷി യോഗത്തിൽ ‘ലഡാക്കിലെ ഇന്ത്യൻ ഭൂമിയിൽ പുറത്തു നിന്നുള്ള ഒരാളും ഇല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ പ്രസ്താവന സൂചിപ്പിക്കുന്നത് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ചൈനയുടെ സ്ഥലത്താണ് നടക്കുന്നത് എന്നാണ്’- ഷെൻ ഷിവേ ട്വിറ്ററിൽ കുറിച്ചു.

അതേ സമയം, പ്രസ്താവന കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ചത് ആ സമയത്ത് ഇന്ത്യൻ ഭൂമിയിൽ പുറത്തു നിന്നുള്ള ആരും ഇല്ല എന്നാണെന്ന് പിന്നീട് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ‘സൈനികരുടെ ധീരത കൊണ്ട് ആ സമയത്ത് പുറത്തു നിന്നുള്ള ഒരാൾ പോലും ഇന്ത്യൻ അധീന പ്രദേശത്ത് ഇല്ലെന്നാണ് പ്രധാന്മന്ത്രി നിരീക്ഷിച്ചത്. 16 ബീഹാർ റെജിമെൻ്റിലെ സൈനികരുടെ ജീവത്യാഗം ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു.’- പ്രസ്താവനയിൽ പറയുന്നു.

Read Also: ഗാൽവാൻ ഇന്ത്യയുടെ ഭാഗം; ചൈനയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

Story Highlights: china on narendra modis statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here