ഗാൽവാൻ ഇന്ത്യയുടെ ഭാഗം; ചൈനയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം

india china

ഗാൽവാൻ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങൾ ഇന്ത്യ ഇന്ന് തള്ളി. ഗാൽവാൻ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി അങ്ങനെ തന്നെ തുടരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം കേന്ദ്രസർക്കാർ ലഡാക്ക് മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചകാട്ടിയെന്ന ആരോപണം സർവ്വ കക്ഷിയോഗത്തിന് ശേഷവും രാഷ്ട്രീയ തർക്കമായി തുടരുകയാണ്. സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെങ്കിൽ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന ചോദ്യം രാഹുൽ ഗാന്ധി ഇന്ന് വീണ്ടും ഉന്നയിച്ചു, അതേസമയം രാഹുൽ ഗാന്ധിയുടെ ലക്ഷ്യം രാഷ്ട്രിയ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വിമർശിച്ചു.

Read Also: തിരുവനന്തപുരം നഗരത്തെ ഡൽഹിയും ചെന്നെയും പോലെയാക്കി തീർക്കാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നു : കടകംപള്ളി സുരേന്ദ്രൻ

സര്‍വകക്ഷി യോഗത്തിന് ശേഷവും തങ്ങളുടെ വിമർശനങ്ങൾ നിലനിൽക്കുകയാണെന്ന് ഇന്ന് കോൺഗ്രസ് വ്യക്തമാക്കി. ചൈന നടത്തിയ കൈയേറ്റവിഷയത്തിൽ കേന്ദ്രസർക്കാരിന്റെത് ഉചിത മറുപടി അല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും രാഹുൽ ചോദ്യം ചെയ്തു. ഒരുതരി ഭൂമി പോലും പോയിട്ടില്ലെങ്കിൽ, കടന്നുകയറ്റം ഉണ്ടായിട്ടില്ലെങ്കിൽ 20 സൈനികർക്ക് എങ്ങനെ ജീവൻ നഷ്ടമായെന്ന് രാഹുൽ ചോദിച്ചു. ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമല്ല രാഹുലിന്റേത് എന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

galwan, india- china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top