തിരുവനന്തപുരം നഗരത്തെ ഡൽഹിയും ചെന്നെയും പോലെയാക്കി തീർക്കാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നു : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം നഗരത്തെ ഡൽഹിയും ചെന്നൈയും പോലെയാക്കി തീർക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നതിനാൽ സാമൂഹ്യ വ്യാപന സാധ്യത മുന്നിൽക്കണ്ടുള്ള നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
നഗരത്തിലേക്കുള്ള ചില വഴികളും അടക്കും. കൊവിഡ് നിയന്ത്രങ്ങൾ പാലിക്കാത്ത കടകളും ചന്തകളും അടപ്പിക്കും അൾക്കൂട്ടങ്ങൾ കർശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു. കാലടി ആറ്റുകാൽ മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണി മുട്ടം എന്നിവിടങ്ങളാണ് നിലവിൽ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരമാകെ കണ്ടെയ്ൻമെന്റ് സോണാക്കില്ലെങ്കിലും സമരങ്ങൾക്ക് നിയന്ത്രണങ്ങൾ വരും.
അതേസമയം, തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ആശങ്ക തുടരുകയാണഅ. ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു. മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 12ന് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർക്ക് സീരിയിൽ സെറ്റിൽ പോയിട്ടുണ്ട്. നഗരത്തിലെ ധാരാളം പേരുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ സമ്പർക്കപട്ടിക്ക തയാറാക്കൽ വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു.
Story Highlights- kadakampally surendran on thiruvananthapuram covid situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here