മെയ് 4 മുതൽ വൈറസ് ബാധ സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും പുറത്തു നിന്ന് എത്തിയവർ: മുഖ്യമന്ത്രി

മെയ് 4 മുതൽ വൈറസ് ബാധ സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും പുറത്തു നിന്ന് എത്തിയവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് നാലിനാണ് ചെക്ക് പോസ്റ്റുകൾ വഴിയും 7 മുതൽ വിമാനങ്ങളിലൂടെയും 14 മുതൽ ട്രെയിനിലൂടെയും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയത്. 10 മുതൽ കപ്പലുകളും വന്നു. മെയ് 4 മുതൽ ജൂൺ 19 വരെ വൈറസ് ബാധിതരായ 2413 പേരിൽ 2165 പേരും പുറത്തു നിന്ന് എത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 1,32,069 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 39683 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ദ്വിതീയ സമ്പർക്ക പട്ടികയിൽ 23695 പേരുണ്ട്.
Read Also: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്
മെയ് 7 മുതൽ ഇന്ന് വരെ 401 വിമാനങ്ങളും 3 കപ്പലുകളുമാണ് ആളുകളുമായി കേരളത്തിൽ എത്തിയത്. ഇതിൽ 225 എണ്ണം ചാർട്ടേർഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷൻ്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71958 പേരാണ് വിദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങി 137 പേരും എത്തി.
ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങൾക്ക് അനുമതി നൽകി. യുഎഇയിൽ നിന്ന് 154 വിമാനങ്ങളിലായി 28114 പേർ മടങ്ങിയെത്തി. കുവൈത്തിൽ നിന്ന് 60 വിമാനങ്ങളിൽ 10439 പേർ തിരികെയെത്തി. ഒമാനിൽ നിന്ന് 50 വിമാനങ്ങളിലായി 8707 പേർ സംസ്ഥാനത്തെത്തി. ഖത്തറിൽ നിന്ന് 36 വിമാനങ്ങളിലായി 6005 പേർ എത്തി. ബഹ്റിൻ-26 വിമാനങ്ങൾ- 4309 പേർ, സൗദി- 34 വിമാനങ്ങൾ- 7190 പേർ. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് 44 വിമാനങ്ങളിലായി 7184 ആളുകളും എത്തി.
Story Highlights: Covid 19 today update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here