തിരുവനന്തപുരത്ത് കൊവിഡ് ബാധ വർധിക്കുന്നു; മുന്നറിയിപ്പ്

തിരുവനന്തപുരത്ത് കൊവിഡ് ബാധ വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിക്കുന്നതടക്കം കർശനമായ പ്രതിരോധ മാർഗം സ്വീകരിക്കണമെന്നും മുക്യമന്ത്രി പറഞ്ഞു.
മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും. സംസ്ഥാനങ്ങളുടെ മറ്റു ഭാഗങ്ങളിലും സാമൂഹിക അകലം പൊതുജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശിച്ചു. ചില കടകളിൽ തിരക്കേറിയത് മൂലം സാമൂഹിക അകലം പാലിക്കാത്ത അവസ്ഥയുണ്ട്. സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
read also: ലിനിയുടെ കുടുംബത്തെ വേട്ടായാടാൻ അനുവദിക്കില്ല; കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കൊല്ലം ജില്ലയിലാണ്. കൊല്ലത്ത് 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർഗോഡ് 7, തൃശ്ശൂർ 6, മലപ്പുറം 5,വയനാട് 5, തിരുവനന്തപുരം 5, കണ്ണൂർ 4, ആലപ്പുഴ 4, ഇടുക്കി 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3039 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,450 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
story highlights- coronavirus, thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here