ഡൽഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരാവസ്ഥയിൽ; പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കി

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന സത്യേന്ദ്രർ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. അതേസമയം ഡൽഹിയിൽ വീട്ടുനിരീക്ഷണം അവസാനിപ്പിച്ച് ലഫ്.ഗവർണറുടെ നടപടിക്കെതിരെ ഡൽഹി സർക്കാർ രംഗത്തുവന്നു.

Read Also: എല്ലാവരും ഒന്നിച്ച് നില്‍ക്കുമ്പോൾ രാഹുൽ നീചമായ രാഷ്ട്രീയം മാറ്റിവയ്ക്കണം: അമിത് ഷാ

സാകേതിലെ മാക്‌സ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ രാവിലെയോടെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. നിലവിൽ പനിയില്ലെന്നും 24 മണിക്കൂർ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണം തുടരുമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കടുത്ത പനിയും, ന്യൂമോണിയയും കാരണം ഇന്നലെയാണ് രാജീവ്ഗാന്ധി ആശുപത്രിയിൽ നിന്ന് സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം കൊവിഡ് രോഗികൾക്ക് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ നിർബന്ധമാക്കിയ നടപടിക്കെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത് വന്നു. വീട്ടു നിരീക്ഷണം നിർത്തലാക്കിയത് ഐസിഎംആർ മാർഗനിർദേശങ്ങൾക്ക് എതിരാണെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു. ദുരന്ത നിവാരണ വകുപ്പ് മേധാവികളുമായി നടക്കുന്ന യോഗത്തിൽ സർക്കാരിന്റെ എതിർപ്പ് ധരിപ്പിച്ചു. ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതോടെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്.

 

rahul gandhi, sathyendar jain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top