സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യം

technical university

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാലയിലെ സെമസ്റ്റർ പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കടക്കം എത്തിച്ചേരേണ്ടതിനാൽ ജൂലൈ ആദ്യവാരം നടത്തേണ്ട പരീക്ഷ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ അവസാന സെമസ്റ്റർ എഞ്ചിനീയറിംഗ് പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദീർഘദൂരം സഞ്ചരിച്ച് പരീക്ഷയെഴുതുക പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് വിമാനമാർഗം നാട്ടിലെത്തേണ്ടി വരും.

Read Also: രാജ്യസഭയില്‍ എൻഡിഎയുടെ അംഗബലം 111 ആയി

ജൂലൈയിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒക്ടോബറിൽ അവസരം നൽകുമെന്ന് സർവകലാശാല പറയുന്നുണ്ടെങ്കിലും അത് തുടർപഠനത്തെ ബാധിക്കുമെന്നും വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. മുപ്പത്തിയെട്ടായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാനുള്ളത്. ജൂലൈ ഒന്ന് മുതൽ എട്ട് വരെ നാല് പരീക്ഷകളാണുള്ളത്. സർവകലാശാലയ്ക്കും യുജിസിക്കും വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് നിവേദനവും നൽകിയിട്ടുണ്ട്.

techincal university exam, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top